നിന്നോട്
എന്റെ പ്രഹരം താങ്ങാൻ ശേഷിയുള്ള ഭൂമിയാവുക,
എന്നതിനേക്കാൾ നല്ലത്;
എനിക്കുമേൽ പെയ്യുന്ന മഴയാവുക എന്നതാണ്.
എനിക്കൊഴുകാൻ ഒരുങ്ങുന്ന പാതയാവുക,
എന്നതിലും നന്മയാർന്നത്;
എന്നെ കടലിലേക്ക് ക്ഷണിക്കുന്ന ഒഴുക്കാകുക എന്നതല്ലേ?
വസന്തത്തിൽ എനിക്കുവേണ്ടി ജനിക്കുന്ന,
പനിനീർച്ചെടിയാകുന്നതിനേക്കാൾ;
നമുക്കതിലെ രണ്ടു പൂവുകളാകാം.
എനിക്കുവേണ്ടി നീയാകുന്നതും,
നമുക്കുവേണ്ടി നമ്മളാകുന്നതും,
വെയിലും മഴയും പോലെയാണ്.
Comments
Post a Comment