Posts

Showing posts from 2021

ആത്മഗതം

എരിയുന്ന കരളിനെ അഗസ്ത്യന്റെ ഉറവ പോലെ സാന്ത്വനിപ്പിക്കുന്ന നിന്റെ സ്നേഹത്തിനു മുമ്പിൽ; അരുവികൾ നിറയും, മലയോരങ്ങൾ വർണ്ണശബളമാകും, വൃക്ഷങ്ങൾ പുതുജീവനുകളെ സ്വാഗതം ചെയ്യും, ഈ അത്ഭുതങ്ങൾക്ക് പകരം തരാൻ എന്റെ പ്രാണൻ മതിയാകുമോ എന്നറിയില്ല. എന്നിരുന്നാലും, നീയില്ലാത്ത നിമിഷങ്ങൾ എണ്ണി മരിക്കുന്ന നാളുകൾക്ക് അമാവാസിയെക്കാൾ ഉരുട്ടാണ്, നിന്റെ കണ്ണുകൾ പകർന്ന ആഗ്രഹത്തിനാലാണ് പനിനീർപുഷ്പങ്ങൾക്ക് ഞാൻ ഇന്ന് വെള്ളം കോരുന്നത്. പ്രാണന്റെ പാതിയായവൾ വിദൂരത്താണെങ്കിൽ എരിയുന്ന നിശ്വാസത്തിനും കനലിന്റെ ചൂടാണ്. പ്രാർത്ഥനയിൽ തണുക്കാത്ത കനലില്ല, "ദൈവത്തിന് തണുപ്പാണെന്ന്" പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട്. നമ്മൾ അറിഞ്ഞ തണുപ്പല്ല അങ്ങ് സ്വർഗ്ഗത്തിലെ തണുപ്പ്.