Posts

Showing posts from April, 2020

കാരണം

പകർച്ചവ്യാധി ഭയന്ന് ആ മരുഭൂമിയുടെ ഇരുവശങ്ങളിൽ നിന്ന് രണ്ടുപേർ അതിലേക്കോടിക്കയറി. ഒന്ന് അന്നത്തെ വൃദ്ധനും മറ്റൊന്ന് ഇന്നത്തെ പുത്രനും, തെളിവില്ലാത്ത ധാരാളം കാൽപ്പാടുകൾക്ക് ശേഷം, അവർ കണ്ടുമുട്ടി. ഉടൻ തന്നെ ആ വൃദ്ധൻ ഇന്നിനു കാരണമായി ഒരു കാവ്യം പറഞ്ഞു. പുത്രന്റെ മറുപടി ഇങ്ങനെയായിരുന്നു: '' കവിതയൊക്കെ പഴയ അന്ധവിശ്വാസങ്ങളല്ലേ..." വൃദ്ധൻ സുരക്ഷക്കായി കൈയ്യിൽകരുതിയ കത്തിയെടുത്ത് പുത്രനെ കൊന്നുകളഞ്ഞു. അവന്റെ ചോരയിൽ മരുഭൂമിയിലെ മണ്ണ് ചുവന്നു. ഭൂമിക്കിടയിലെ കുഴികളിൽ ഒതുങ്ങിനിന്ന കടൽ കയറിവന്നു മണ്ണിലെ ചോരയും, വിണ്ണിലെ അണുക്കളും കഴുകി മടങ്ങിപ്പോയി.

ഞാൻ മരിക്കും മുൻപ്

ഞാൻ മരിക്കും മുൻപ് നീ മരിക്കണം, ഇല്ല എങ്കിൽ നിന്റെ മരണവാർത്ത കേൾക്കുന്നതുവരെയെ എനിക്കു ജീവിക്കാൻ കഴിയൂ" മരണം കൊണ്ടു മാത്രമേ എനിക്കു നിന്നോടുള്ള സ്നേഹം അവതരിപ്പിക്കാനും കഴിയൂ. "മരണം അത് ദൈവത്തിന്റെ തെളിവാണ് സ്നേഹം പോലെ.