പ്ലാവകത്തെ കാവ്.

വിശ്വമ്പരൻ!
അദ്ദേഹത്തെ അറിയില്ലേ?!
പ്ലാവകം തറവാടിന് സ്വന്തമായി ഒരു പ്രതിഷ്ഠയുണ്ടായിരുന്നു.
തറവാടിനു പിന്നിൽ, അവിടുത്തെ പൂജാരിയായിരുന്നു ഈ വിശ്വമ്പരൻ.

കടം കയറി മുടിഞ്ഞപ്പോൾ പ്ലാവകത്തുകാർ ഉള്ളതൊക്കെ വിറ്റുപെറുക്കി അവിടെ നിന്നു പോയി.
അമ്മയും അച്ഛനും മാത്രം പോകാൻ കൂട്ടാക്കിയില്ല.
ശിഷ്ടകാലം അവശേഷിച്ച സ്വത്തായ നീലിപയ്യിന്റെയും മകൻ മണിക്കുട്ടന്റെയും ഓർമ്മകൾ മണക്കുന്ന തൊഴുത്തിലായിരുന്നു അവർ കഴിഞ്ഞത്.
അവരുടെയും കാലശേഷം,
തൊഴുത്തും പ്രതിഷ്ഠയും ചുറ്റുമുള്ള കുറച്ച് സ്ഥലവും അവിടെയുള്ള വിശ്വാസികൾക്ക് വിട്ടുകൊടുത്തു. കൂടെ ആരോരും ഇല്ലാത്ത വിശ്വമ്പരനെയും.
അവിടം ഭാവിയിൽ മനോഹരമായ, ദേവീസാന്നിദ്ധ്യമുള്ള ഒരു കാവായി വളർന്നു.
കാവിന്റെ ഉള്ളിൽ അമ്മ നട്ടുനനച്ച പൂന്തോട്ടത്തിൽ വസന്തം എന്നും സമൃദ്ധമായിരുന്നു.
പൂവിനായി ഒരു തമിഴത്തിക്കുട്ടി "തേൻമൊഴി" എന്നും വന്നുപോയിരുന്നു. വർഷങ്ങൾക്കപ്പുറം,
വിശ്വമ്പരനെയും തേൻമൊഴിയെയും അവിഹിതസാഹചര്യത്തിൽ നാട്ടുകാർ പിടികൂടുകയും,
പൂജാരിയെ പിഴപ്പിച്ചതിന് തേൻമൊഴിയെയും, കാവിനെ കളങ്കപ്പെടുത്തിയതിന് വിശ്വമ്പരനെയും,
നാട്ടുകാർ ദേവിക്ക് ബലിയാക്കി.
കോപം കൊണ്ട ദേവി അവിടം വിട്ടുപോയി. പ്രതിഷ്ഠയുടെ മുഖം കൊത്തിക്കളഞ്ഞ് ശപിക്കപ്പെട്ട കാവായി മുദ്രകുത്തി അളവില്ലാത്ത കാലത്തേക്ക് കാവ് പൂട്ടിയിട്ടു.
ഇതിനു ശേഷം രണ്ടു സംഭവങ്ങൾ ഉണ്ടായി.
ജീവിക്കാൻ വകയില്ലാതെ മകളെയും കൈയ്യിലെടുത്ത് നാടുവിട്ടുവന്ന ചന്തയിലെ പൂവിൽപ്പനക്കാരിയായ തേൻമൊഴിയുടെ അമ്മ സാരിത്തുമ്പിൽ ജീവനൊടുക്കി.
കാവ് പൂട്ടാൻ പറഞ്ഞ കണിയാൻ കുഷ്ടം വന്നു ചത്തു.
ശപിക്കപ്പെട്ടെന്നു കരുതി നാട്ടുകാർ പൂട്ടിയിട്ട കാവിൽ ദേവി ഇന്നുമുണ്ട്. വിശ്വമ്പരനും തേൻമൊഴിയും വസന്തംവിട്ടൊഴിയാത്ത പൂങ്കാവനവും പക്ഷികളും പാമ്പും പ്രാണിയുമൊക്കെയാണിന്ന് മനുഷ്യരില്ലാത്ത ആ സ്നേഹത്തിന്റെ പ്രതീകമായ കാവിലെ വിശ്വാസികൾ.

Comments

Popular posts from this blog

മൂന്ന് കാര്യങ്ങൾ

പാഠം 2