നിന്നെക്കുറിച്ച്

 റൂഹിനോടൊപ്പം എന്നിൽ ഒരു ജീവൻ കൂടി ഉണ്ടെങ്കിൽ അതു നീയാണ്.


സ്വപ്‌നത്തിൽ പോലും നിന്നെയല്ലാതെ ഞാൻ കാണുന്നില്ല.


നിന്റെ മൗനം ചുവന്ന ഹൃദയത്തെ അമാവാസി പോലെ ഇരുട്ടിലാക്കുന്നു.


സ്വർഗ്ഗത്തിൽ വിളമ്പിവെച്ചതിനു മുന്നിൽ മുഖാമുഖം നോക്കിയിരിക്കുന്ന നമ്മുടെ ആത്മാക്കളെ നീ കാണുന്നില്ലേ.


എന്റെ പ്രാണൻ ഉരുകി നിന്നിൽ നിറഞ്ഞിട്ടും അത്കവിയാത്തത് നിന്റെ പ്രാണൻ എന്നോ എന്നിൽ നിറഞ്ഞതുകൊണ്ടാണെന്ന് എല്ലാ ലോകത്തും ഞാൻ വിശ്വസിച്ചോട്ടെ?


എന്നാൽ,രാത്രിയിൽ ആകാശത്തുകൂടി നക്ഷത്രപ്പുറ്റുകൾ ചുമന്നു നടക്കുന്ന മേഘങ്ങൾ നമ്മെ നോക്കി അസൂയപ്പെടും, പ്രാർത്ഥിക്കും, സന്തോഷിക്കും, എല്ലാവരെയും സാന്ത്വനിപ്പിക്കും, "സ്നേഹിക്കും"

Comments

Popular posts from this blog

പ്ലാവകത്തെ കാവ്.

മൂന്ന് കാര്യങ്ങൾ

പാഠം 2