Posts

Showing posts from 2024

ഭാരം

ഒരിക്കൽ വളരെ സന്തോഷത്തോടുകൂടി വിഷമിച്ചു ജീവിക്കുന്ന രണ്ട് മനുഷ്യരെക്കുറിച്ച്; ഭൂമിയോട് ചോദിച്ചു, അപ്പോൾ ഭൂമി പറഞ്ഞു: ശരിയാണ് മറ്റുമനുഷ്യരേക്കാൾ അവർക്ക് ഭാരം  കൂടുതലാണ് എന്ന്.

LITERARY MALAISE

 If you feel like the far-off land you have reached, and the glaringly bright hues you see here, are solacing you, giving you comfort,  you've been dead for years. You can't find sentience in any of the dead, who showed up here with or without you.  You, who went with the  time with it's whims and fancies, have forgotten to go with yourself.  You sacrificed none but yourself as restitution for the promise of time.  You, who doesn't sleep in the bright hours, feel like you've slept in the afternoon.  How many days has it been since you witnessed the luminance on the faces of those who extend their hands to you?  Stories of Mahmood don't show the sky in your dreams anymore.  Now, i see only nights remaining in you. To be with the spirits, to even remember the fragrance of sand, to be the nomadic bird of paradise in your daydreams, I need you back.  Death is just a feeling until you taste it.  "The beauty of roots that travel to God is...

ദാഹം

നിങ്ങൾ ഇന്ന് എത്തിപ്പെട്ടിരിക്കുന്ന ഈ പ്രതലത്തിൽ കണ്ണുകളെ അതിശയിപ്പിക്കുന്ന വർണ്ണങ്ങൾ നിങ്ങൾക്ക് സമാധാനം വിളമ്പുന്നതായി നിങ്ങൾക്ക് അനുഭവപ്പെടുന്നുണ്ടെങ്കിൽ, “താങ്കൾ മരിച്ചിട്ട് വർഷങ്ങളായി” നിങ്ങളോടൊപ്പവും നിങ്ങൾക്ക് ശേഷവും ഇവിടെ മരിച്ചു വന്നവരിൽ ആർക്കും ജീവൻ കണ്ടെത്താൻ നിങ്ങൾക്ക് സാധിക്കുന്നില്ലല്ലോ? “കാലത്തിന്റെ കൂടെ പോയ നീ നിന്റെ കൂടെ പോകാൻ മറന്നിരിക്കുന്നു” സാഹചര്യങ്ങളുടെ വാഗ്ദാനത്തിന് പകരം നീ കൈക്കൂലിയായി നൽകിയത് നിന്നെ തന്നെയാണ്. “പകലുറങ്ങാത്ത നീ ഇന്നുച്ചയ്ക്ക് ഉറങ്ങിയത് പോലെ” “കൈ നീട്ടുന്നവന്റെ മുഖത്തെ പ്രകാശം നീ കണ്ടിട്ടിന്നെത്രനാൾ ആകും” “മഹമൂദിന്റെ കഥകൾ ഇന്ന് നിന്റെ സ്വപ്നങ്ങൾക്ക് ആകാശം കാട്ടിത്തരാറില്ലല്ലോ?” രാത്രികൾ മാത്രമേ ഇന്ന് നിന്നിൽ അവശേഷിക്കുന്നതായി ഞാൻ കാണുന്നുള്ളൂ. ആത്മാക്കൾക്ക് കൂട്ടിരിക്കാൻ, മണ്ണിന്റെ മണം പോലും ഓർമ്മിച്ചു വയ്ക്കാൻ, മനോരാജ്യത്തിൽ സ്വർഗ്ഗത്തിലെ ദേശാടനപ്പക്ഷിയാകാൻ, എനിക്കു നിന്നെ തിരിച്ചു വേണം! “മരണം ഒരു തോന്നൽ മാത്രമാണ് മരിക്കുന്നതുവരെ” “ദൈവത്തിലേക്ക് പോകുന്ന വേരുകളുടെ സൗന്ദര്യത്തിനു കാരണം അവർ തിരയുന്ന ജലാംശത്തിന്റെതാണ്”

നിന്നോട്

എന്റെ പ്രഹരം താങ്ങാൻ ശേഷിയുള്ള ഭൂമിയാവുക, എന്നതിനേക്കാൾ നല്ലത്; എനിക്കുമേൽ പെയ്യുന്ന മഴയാവുക എന്നതാണ്. എനിക്കൊഴുകാൻ ഒരുങ്ങുന്ന പാതയാവുക, എന്നതിലും നന്മയാർന്നത്; എന്നെ കടലിലേക്ക് ക്ഷണിക്കുന്ന ഒഴുക്കാകുക എന്നതല്ലേ? വസന്തത്തിൽ എനിക്കുവേണ്ടി ജനിക്കുന്ന, പനിനീർച്ചെടിയാകുന്നതിനേക്കാൾ; നമുക്കതിലെ രണ്ടു പൂവുകളാകാം. എനിക്കുവേണ്ടി നീയാകുന്നതും, നമുക്കുവേണ്ടി നമ്മളാകുന്നതും, വെയിലും മഴയും പോലെയാണ്.

ഗോഡ്ഫാദർ

പ്രതീക്ഷിക്കാതെ നിങ്ങൾ ഈ ലോകം വിട്ടു പോയി, പൂർത്തിയാകാത്ത പ്രാർത്ഥനകൾ ബാക്കിയാക്കി, കണ്ണുനീരു മാത്രം എന്നോടൊപ്പം ബാക്കിയായി, നിങ്ങൾ എന്ന മഹാപ്രപഞ്ചത്തിന്റെ ആഴം ഓരോ നിമിഷവും എന്നെ വിലാപത്തിൽ ആഴ്ത്തുന്നു; നിങ്ങൾ എന്റെ രാത്രികളെ പകലാക്കിയിരുന്നു, എന്നിലെ ഇരുണ്ട വഴികളിലെ പ്രകാശനാളമായിരുന്നു നിങ്ങൾ, എനിക്കായി നിങ്ങൾ വാങ്ങിനൽകിയതത്രയും, നിങ്ങൾ തുന്നിയതാണ് ഇന്നു ഞാൻ പറക്കുന്ന ചിറകുകൾ, നിങ്ങൾ എന്നോടൊപ്പം ചിലവഴിച്ച വസന്തങ്ങൾ, നിങ്ങൾ പഠിപ്പിച്ചതൊന്നും എനിക്ക് മറക്കാൻ കഴിയില്ല, നിങ്ങൾ കാണിച്ചുതന്ന വഴികളെല്ലാം ഞാൻ എന്റെ തലമുറക്ക് കൈമാറും; എന്റെ ഓർമകൾക്ക് ജീവനുള്ളിടത്തോളം കാലം നിങ്ങൾ തന്നതൊന്നും എന്നിൽ മരിക്കുന്നില്ല.

നിന്നെക്കുറിച്ച്

 റൂഹിനോടൊപ്പം എന്നിൽ ഒരു ജീവൻ കൂടി ഉണ്ടെങ്കിൽ അതു നീയാണ്. സ്വപ്‌നത്തിൽ പോലും നിന്നെയല്ലാതെ ഞാൻ കാണുന്നില്ല. നിന്റെ മൗനം ചുവന്ന ഹൃദയത്തെ അമാവാസി പോലെ ഇരുട്ടിലാക്കുന്നു. സ്വർഗ്ഗത്തിൽ വിളമ്പിവെച്ചതിനു മുന്നിൽ മുഖാമുഖം നോക്കിയിരിക്കുന്ന നമ്മുടെ ആത്മാക്കളെ നീ കാണുന്നില്ലേ. എന്റെ പ്രാണൻ ഉരുകി നിന്നിൽ നിറഞ്ഞിട്ടും അത്കവിയാത്തത് നിന്റെ പ്രാണൻ എന്നോ എന്നിൽ നിറഞ്ഞതുകൊണ്ടാണെന്ന് എല്ലാ ലോകത്തും ഞാൻ വിശ്വസിച്ചോട്ടെ? എന്നാൽ,രാത്രിയിൽ ആകാശത്തുകൂടി നക്ഷത്രപ്പുറ്റുകൾ ചുമന്നു നടക്കുന്ന മേഘങ്ങൾ നമ്മെ നോക്കി അസൂയപ്പെടും, പ്രാർത്ഥിക്കും, സന്തോഷിക്കും, എല്ലാവരെയും സാന്ത്വനിപ്പിക്കും, "സ്നേഹിക്കും"