ദാഹം
നിങ്ങൾ ഇന്ന് എത്തിപ്പെട്ടിരിക്കുന്ന ഈ പ്രതലത്തിൽ കണ്ണുകളെ അതിശയിപ്പിക്കുന്ന വർണ്ണങ്ങൾ നിങ്ങൾക്ക് സമാധാനം വിളമ്പുന്നതായി നിങ്ങൾക്ക് അനുഭവപ്പെടുന്നുണ്ടെങ്കിൽ,
“താങ്കൾ മരിച്ചിട്ട് വർഷങ്ങളായി”
നിങ്ങളോടൊപ്പവും നിങ്ങൾക്ക് ശേഷവും ഇവിടെ മരിച്ചു വന്നവരിൽ ആർക്കും ജീവൻ കണ്ടെത്താൻ നിങ്ങൾക്ക് സാധിക്കുന്നില്ലല്ലോ?
“കാലത്തിന്റെ കൂടെ പോയ നീ നിന്റെ കൂടെ പോകാൻ മറന്നിരിക്കുന്നു”
സാഹചര്യങ്ങളുടെ വാഗ്ദാനത്തിന് പകരം നീ കൈക്കൂലിയായി നൽകിയത് നിന്നെ തന്നെയാണ്.
“പകലുറങ്ങാത്ത നീ ഇന്നുച്ചയ്ക്ക് ഉറങ്ങിയത് പോലെ”
“കൈ നീട്ടുന്നവന്റെ മുഖത്തെ പ്രകാശം നീ കണ്ടിട്ടിന്നെത്രനാൾ ആകും”
“മഹമൂദിന്റെ കഥകൾ ഇന്ന് നിന്റെ സ്വപ്നങ്ങൾക്ക് ആകാശം കാട്ടിത്തരാറില്ലല്ലോ?”
രാത്രികൾ മാത്രമേ ഇന്ന് നിന്നിൽ അവശേഷിക്കുന്നതായി ഞാൻ കാണുന്നുള്ളൂ.
ആത്മാക്കൾക്ക് കൂട്ടിരിക്കാൻ,
മണ്ണിന്റെ മണം പോലും ഓർമ്മിച്ചു വയ്ക്കാൻ,
മനോരാജ്യത്തിൽ സ്വർഗ്ഗത്തിലെ ദേശാടനപ്പക്ഷിയാകാൻ,
എനിക്കു നിന്നെ തിരിച്ചു വേണം!
“മരണം ഒരു തോന്നൽ മാത്രമാണ് മരിക്കുന്നതുവരെ”
“ദൈവത്തിലേക്ക് പോകുന്ന വേരുകളുടെ സൗന്ദര്യത്തിനു കാരണം അവർ തിരയുന്ന ജലാംശത്തിന്റെതാണ്”
Comments
Post a Comment