Posts

മൂന്ന് കാര്യങ്ങൾ

മരിക്കാനാകാതെ ഓർമ്മകൾ വിങ്ങിപ്പൊട്ടുമ്പോഴും; നമ്മൾ ജീവിച്ചിരിക്കുന്നു. ————————————————————— ഞാൻ ഒരിക്കൽ ദൈവത്തോടുപറഞ്ഞു:നിന്നെ മനസ്സിലാക്കാതെ എന്നെ മരണത്തിലേക്ക് വിളിക്കരുതേ, ദൈവം മറുപടിപറഞ്ഞു:എനിക്ക് നിന്നെ അറിയാമല്ലോ. ————————————————————— നിങ്ങളുടെ മനസ്സിൽ ഉരുത്തിരിയുന്ന എല്ലാം ചോദ്യങ്ങളുടെയും ഉത്തരം നിങ്ങളുടെ ആത്മാവിൽ തന്നെ ഉണ്ട്, മനസ്സിനെയും ആത്മാവിനെയും നിങ്ങൾ പരസ്പരം ലയിപ്പിച്ചാൽ മതിയാകും. “ഉത്തരം ഇല്ലാതെ ഒരു ചോദ്യവും   ഉണ്ടാകുന്നില്ല”

Lesson 2

 When our worship, circumstances, and losses transform into courage, obliterating the fear of death, we are no longer living among humans — we are living among angels.

പാഠം 2

 മരിക്കാൻ പോലും ഭയമില്ലാതാകുന്ന വിധത്തിൽ ആരാധനകളും സാഹചര്യങ്ങളും നഷ്ടങ്ങളും, ധൈര്യത്തിന്റെ രൂപത്തിൽ പരിണമിച്ചാൽ പിന്നെ, നമ്മൾ ജീവിക്കുന്നത് മനുഷ്യരുടെ കൂടെയല്ല, മാലാഖമാരുടെ കൂടെയാണ്.

GODFATHER

You left me in this world unawares You left for me these unfurled prayers You left in me these deferred tears You were the right, thus i was mourning You wore the night, as it was morning You were the light, that kept me going The things you bought for me The wings you knot in me The springs you caught with me I can't forget anything you taught I won't beget an offspring with no thought As long as i don't lose my thin mind As far as i don't choose anything unkind

പ്രാർഥന

 കാത്തിരിക്കാൻ ഒരു സഖിയോ, കണ്ണുകൾ മിഴിച്ചു കരയാൻ കുഞ്ഞുങ്ങളോ, തലചായ്ച്ചുറങ്ങാൻ ഒരു മരത്തണലോ, എനിക്കിന്നില്ല! സമ്പത്തിന്റെ പൂക്കൾ അടവച്ചുവിരിക്കുന്ന പുഴുക്കളാണവ, മനോഹരമായ ചിറകുകൾ മുളച്ചാൽ അവയെല്ലാം ഒരിക്കൽ പറന്നു പോകും. ഇന്നിവിടെ ഈ പാതിരാവിൽ, പേരറിയാത്ത നാട്ടിൽ, പേമാരിക്ക് നടുവിൽ, എനിക്കൊരാധിയേ ഉള്ളൂ, “അവറ്റകളുടെ ചിറക് നീ നനക്കരുതേ ഈശ്വരാ”

ഭാരം

ഒരിക്കൽ വളരെ സന്തോഷത്തോടുകൂടി വിഷമിച്ചു ജീവിക്കുന്ന രണ്ട് മനുഷ്യരെക്കുറിച്ച്; ഭൂമിയോട് ചോദിച്ചു, അപ്പോൾ ഭൂമി പറഞ്ഞു: ശരിയാണ് മറ്റുമനുഷ്യരേക്കാൾ അവർക്ക് ഭാരം  കൂടുതലാണ് എന്ന്.

LITERARY MALAISE

 If you feel like the far-off land you have reached, and the glaringly bright hues you see here, are solacing you, giving you comfort,  you've been dead for years. You can't find sentience in any of the dead, who showed up here with or without you.  You, who went with the  time with it's whims and fancies, have forgotten to go with yourself.  You sacrificed none but yourself as restitution for the promise of time.  You, who doesn't sleep in the bright hours, feel like you've slept in the afternoon.  How many days has it been since you witnessed the luminance on the faces of those who extend their hands to you?  Stories of Mahmood don't show the sky in your dreams anymore.  Now, i see only nights remaining in you. To be with the spirits, to even remember the fragrance of sand, to be the nomadic bird of paradise in your daydreams, I need you back.  Death is just a feeling until you taste it.  "The beauty of roots that travel to God is...