Posts

Showing posts from July, 2017

നൂറ്റാണ്ടുകൾ പഴക്കമുള്ള എന്നാൽ ചരിത്രത്തിൽ തെളിവുകൾ അവശേഷിക്കാൻ പാടില്ലാത്ത ഒരു കവിതയാർന്ന കഥ.

പ്രണയത്തിന്റെ അത്ഭുതങ്ങളും അതിന്റെ സത്യവും രഹസ്യങ്ങളും തേടി അലഞ്ഞ ഒരു ചെറുപ്പക്കാരന്റെ മുൻപിൽ മുസാഫിർ ആയ ഒരു മനുഷ്യൻ കൈനീട്ടി. അദ്ദേഹത്തിന്റെ മുഖത്തെ പ്രകാശം കണ്ട് അവൻ ആ യാത്രികനെ ആ തെരുവീഥിയുടെ ചാരത്തെ പുഴയൊഴുകുന്ന വൃക്ഷത്തണലിൽ കൊണ്ടുപോയി. തന്റെ പൊതിയിൽ അവശേഷിച്ച രണ്ടു റൊട്ടിയും ഒരു ഈത്തപ്പഴവും അദ്ദേഹത്തിനു നൽകി. ആ ഭക്ഷണത്തിന് ഇത്രയേറെ മധുരമുണ്ടെന്നവൻ തിരിച്ചറിഞ്ഞത് അദ്ദേഹം അത് ഭക്ഷിച്ചപ്പോൾ ആണ്. പുഞ്ചിരി മായാത്ത പ്രകാശപൂരിതമായി ആ മനുഷ്യന്റെ മുഖത്തെ പ്രസന്നത കൂടി കൂടി വന്നു. അദ്ദേഹത്തിന്റെ മുഖത്തെ പ്രകാശത്തിൽ ആ ചെറുപ്പക്കാരന് പ്രതീക്ഷകൾ മൊട്ടിട്ടു. അവൻ തന്റെ അലച്ചിലുകളെ കുറിച്ച് ആ വലിയ മനുഷ്യനോട് പറഞ്ഞു; 'അദ്ദേഹം ഒന്നും മിണ്ടിയില്ല' അവൻ തുടർന്ന്: എന്റെ ഒരു ചോദ്യത്തിന്റെ മറുപടിയെങ്കിലും താങ്കൾ പറഞ്ഞു തരണം. അദ്ദേഹം അവനോടാദ്യമായി ചുണ്ടുകൾ ചലിപ്പിച്ചു; ചോദിച്ചോളൂ എനിക്ക് സാധിക്കുമെങ്കിൽ ഞാൻ പറയാം. അവൻ ചോദിച്ചു: ഭൗതിക പ്രണയത്തെയും അഭൗതിക പ്രണയത്തെയും കുറിച്ച് എനിക്ക് പറഞ്ഞു തരാമോ..? അദ്ദേഹം പ്രതിവചിച്ചു: അഭൗതിക പ്രണയത്തെക്കുറിച്ചു പറയാൻ എന്റെ സമയം എന്നെ അനുവദി...