ഗോഡ്ഫാദർ
പ്രതീക്ഷിക്കാതെ നിങ്ങൾ ഈ ലോകം വിട്ടു പോയി,
പൂർത്തിയാകാത്ത പ്രാർത്ഥനകൾ ബാക്കിയാക്കി,
കണ്ണുനീരു മാത്രം എന്നോടൊപ്പം ബാക്കിയായി,
നിങ്ങൾ എന്ന മഹാപ്രപഞ്ചത്തിന്റെ ആഴം ഓരോ നിമിഷവും എന്നെ വിലാപത്തിൽ ആഴ്ത്തുന്നു;
നിങ്ങൾ എന്റെ രാത്രികളെ പകലാക്കിയിരുന്നു,
എന്നിലെ ഇരുണ്ട വഴികളിലെ പ്രകാശനാളമായിരുന്നു നിങ്ങൾ,
എനിക്കായി നിങ്ങൾ വാങ്ങിനൽകിയതത്രയും,
നിങ്ങൾ തുന്നിയതാണ് ഇന്നു ഞാൻ പറക്കുന്ന ചിറകുകൾ,
നിങ്ങൾ എന്നോടൊപ്പം ചിലവഴിച്ച വസന്തങ്ങൾ,
നിങ്ങൾ പഠിപ്പിച്ചതൊന്നും എനിക്ക് മറക്കാൻ കഴിയില്ല,
നിങ്ങൾ കാണിച്ചുതന്ന വഴികളെല്ലാം ഞാൻ എന്റെ തലമുറക്ക് കൈമാറും;
എന്റെ ഓർമകൾക്ക് ജീവനുള്ളിടത്തോളം കാലം നിങ്ങൾ തന്നതൊന്നും എന്നിൽ മരിക്കുന്നില്ല.
Comments
Post a Comment