Posts

Showing posts from May, 2019

അവർ

കൊടും വെയ്ലിലും മനസ്സിന്റെ തണുപ്പു കൊണ്ട് മൂടിപ്പുതച്ചിരിക്കുന്നവരാണവർ, നിങ്ങൾ പറക്കാത്ത ഇടങ്ങളിലൂടെ അവർ പറക്കും, നിങ്ങൾ ചിന്തിക്കാത്ത രഹസ്യങ്ങളെക്കുറിച്ച് അവർ ചിന്തിക്കും, നിങ്ങൾ പാടാത്ത ഈണങ്ങളും വരികളും അവർ പാടും, നിങ്ങൾ വെക്കാത്ത നൃത്തച്ചുവടുകൾ അവർ വെക്കും, നിങ്ങൾ പുതക്കാത്ത പുതപ്പുകൾ അവർ വിൽക്കും, മുകളിൽ കാണുന്ന നീലാകാശത്തിനും ഇങ്ങു താഴെ ചുവന്ന ഭൂമിക്കുമിടയിൽ അവർ വിനയത്തോടെ നടക്കും. ചോദ്യമില്ലാത്ത ഉത്തരങ്ങൾ, ഉത്തരങ്ങളല്ല യാഥാർത്ഥ്യങ്ങളാണ്.