കാരണം
പകർച്ചവ്യാധി ഭയന്ന് ആ മരുഭൂമിയുടെ ഇരുവശങ്ങളിൽ നിന്ന്
രണ്ടുപേർ അതിലേക്കോടിക്കയറി.
ഒന്ന് അന്നത്തെ വൃദ്ധനും മറ്റൊന്ന് ഇന്നത്തെ പുത്രനും,
തെളിവില്ലാത്ത ധാരാളം കാൽപ്പാടുകൾക്ക് ശേഷം,
അവർ കണ്ടുമുട്ടി.
ഉടൻ തന്നെ ആ വൃദ്ധൻ ഇന്നിനു കാരണമായി ഒരു കാവ്യം പറഞ്ഞു.
പുത്രന്റെ മറുപടി ഇങ്ങനെയായിരുന്നു:
'' കവിതയൊക്കെ പഴയ അന്ധവിശ്വാസങ്ങളല്ലേ..."
വൃദ്ധൻ സുരക്ഷക്കായി കൈയ്യിൽകരുതിയ കത്തിയെടുത്ത്
പുത്രനെ കൊന്നുകളഞ്ഞു.
അവന്റെ ചോരയിൽ മരുഭൂമിയിലെ മണ്ണ് ചുവന്നു.
ഭൂമിക്കിടയിലെ കുഴികളിൽ ഒതുങ്ങിനിന്ന കടൽ
കയറിവന്നു മണ്ണിലെ ചോരയും,
വിണ്ണിലെ അണുക്കളും കഴുകി മടങ്ങിപ്പോയി.
Comments
Post a Comment