പ്രാർഥന
കാത്തിരിക്കാൻ ഒരു സഖിയോ,
കണ്ണുകൾ മിഴിച്ചു കരയാൻ കുഞ്ഞുങ്ങളോ,
തലചായ്ച്ചുറങ്ങാൻ ഒരു മരത്തണലോ,
എനിക്കിന്നില്ല!
സമ്പത്തിന്റെ പൂക്കൾ അടവച്ചുവിരിക്കുന്ന പുഴുക്കളാണവ,
മനോഹരമായ ചിറകുകൾ മുളച്ചാൽ അവയെല്ലാം ഒരിക്കൽ പറന്നു പോകും.
ഇന്നിവിടെ ഈ പാതിരാവിൽ,
പേരറിയാത്ത നാട്ടിൽ,
പേമാരിക്ക് നടുവിൽ,
എനിക്കൊരാധിയേ ഉള്ളൂ,
“അവറ്റകളുടെ ചിറക് നീ നനക്കരുതേ ഈശ്വരാ”
Comments
Post a Comment