വിശ്വമ്പരൻ! അദ്ദേഹത്തെ അറിയില്ലേ?! പ്ലാവകം തറവാടിന് സ്വന്തമായി ഒരു പ്രതിഷ്ഠയുണ്ടായിരുന്നു. തറവാടിനു പിന്നിൽ, അവിടുത്തെ പൂജാരിയായിരുന്നു ഈ വിശ്വമ്പരൻ. കടം കയറി മുടിഞ്ഞപ്പോൾ പ്ലാവകത്തുകാർ ഉള്ളതൊക്കെ വിറ്റുപെറുക്കി അവിടെ നിന്നു പോയി. അമ്മയും അച്ഛനും മാത്രം പോകാൻ കൂട്ടാക്കിയില്ല. ശിഷ്ടകാലം അവശേഷിച്ച സ്വത്തായ നീലിപയ്യിന്റെയും മകൻ മണിക്കുട്ടന്റെയും ഓർമ്മകൾ മണക്കുന്ന തൊഴുത്തിലായിരുന്നു അവർ കഴിഞ്ഞത്. അവരുടെയും കാലശേഷം, തൊഴുത്തും പ്രതിഷ്ഠയും ചുറ്റുമുള്ള കുറച്ച് സ്ഥലവും അവിടെയുള്ള വിശ്വാസികൾക്ക് വിട്ടുകൊടുത്തു. കൂടെ ആരോരും ഇല്ലാത്ത വിശ്വമ്പരനെയും. അവിടം ഭാവിയിൽ മനോഹരമായ, ദേവീസാന്നിദ്ധ്യമുള്ള ഒരു കാവായി വളർന്നു. കാവിന്റെ ഉള്ളിൽ അമ്മ നട്ടുനനച്ച പൂന്തോട്ടത്തിൽ വസന്തം എന്നും സമൃദ്ധമായിരുന്നു. പൂവിനായി ഒരു തമിഴത്തിക്കുട്ടി "തേൻമൊഴി" എന്നും വന്നുപോയിരുന്നു. വർഷങ്ങൾക്കപ്പുറം, വിശ്വമ്പരനെയും തേൻമൊഴിയെയും അവിഹിതസാഹചര്യത്തിൽ നാട്ടുകാർ പിടികൂടുകയും, പൂജാരിയെ പിഴപ്പിച്ചതിന് തേൻമൊഴിയെയും, കാവിനെ കളങ്കപ്പെടുത്തിയതിന് വിശ്വമ്പരനെയും, നാട്ടുകാർ ദേവിക്ക് ബലിയാക്കി. കോപം കൊണ്ട ദേവി അവിടം വിട്ടുപോയി. പ്ര...
മരിക്കാനാകാതെ ഓർമ്മകൾ വിങ്ങിപ്പൊട്ടുമ്പോഴും; നമ്മൾ ജീവിച്ചിരിക്കുന്നു. ————————————————————— ഞാൻ ഒരിക്കൽ ദൈവത്തോടുപറഞ്ഞു:നിന്നെ മനസ്സിലാക്കാതെ എന്നെ മരണത്തിലേക്ക് വിളിക്കരുതേ, ദൈവം മറുപടിപറഞ്ഞു:എനിക്ക് നിന്നെ അറിയാമല്ലോ. ————————————————————— നിങ്ങളുടെ മനസ്സിൽ ഉരുത്തിരിയുന്ന എല്ലാം ചോദ്യങ്ങളുടെയും ഉത്തരം നിങ്ങളുടെ ആത്മാവിൽ തന്നെ ഉണ്ട്, മനസ്സിനെയും ആത്മാവിനെയും നിങ്ങൾ പരസ്പരം ലയിപ്പിച്ചാൽ മതിയാകും. “ഉത്തരം ഇല്ലാതെ ഒരു ചോദ്യവും ഉണ്ടാകുന്നില്ല”
മരിക്കാൻ പോലും ഭയമില്ലാതാകുന്ന വിധത്തിൽ ആരാധനകളും സാഹചര്യങ്ങളും നഷ്ടങ്ങളും, ധൈര്യത്തിന്റെ രൂപത്തിൽ പരിണമിച്ചാൽ പിന്നെ, നമ്മൾ ജീവിക്കുന്നത് മനുഷ്യരുടെ കൂടെയല്ല, മാലാഖമാരുടെ കൂടെയാണ്.
Comments
Post a Comment