നീ
വിഗ്രഹങ്ങൾക്ക് ജീവനില്ല,
ജീവനില്ലാത്തവയ്ക്ക് മനസ്സുമില്ല,
മനസ്സില്ലാത്തവയ്ക്ക് മനസ്സിലാകുകയുമില്ല.
എന്നാൽ;
"മഴ പറഞ്ഞു മരിച്ചുപോയെന്ന്,
വെയിൽ പറഞ്ഞു ജനിച്ചിട്ടേയില്ലെന്ന്,
ഇടയിൽ കയറി മഞ്ഞു പറഞ്ഞു ഇപ്പോഴുമുണ്ട്,
ഉരുകിയുരുകിയിങ്ങനെ"
പക്ഷെ;
എന്നിൽ ഉള്ള നീ നിന്നിൽ പോലുമില്ല.
Comments
Post a Comment